നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് വിചാരണ നടപടികള്‍ തുടങ്ങുന്ന ദിവസം കോടതിയില്‍ എത്തില്ല എന്നായിരുന്നു പൊതുവേ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. നടപടിക്രമങ്ങള്‍ തുടങ്ങുന്നതിന് അഭിഭാഷകന്‍ മാത്രം ഹാജരായാലും മതി. സിനിമാ തിരക്കുകള്‍ മൂലം ഹാജരാകാന്‍ സാധിക്കില്ലെന്ന് കാട്ടി കേസ് അവധിക്കുള്ള അപേക്ഷ നല്‍കിയേക്കും എന്ന തരത്തിലുള്ള വാര്‍ത്തകളെല്ലാം കാറ്റില്‍ പറത്തി ബുധനാഴ്ച രാവിലെ പത്ത് മണിക്ക് തന്നെ ദിലീപ് വിചാരണ കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ എത്തി.